ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

Tuesday, July 26, 2011

ബാലോത്സവം


          ജൂലായ് 24 ഞായറാഴ്ച ശാസ്ത്ര സാഹിത്യ പരിഷത്ത് കൊരഞ്ഞിയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊരഞ്ഞിയൂര്‍ ജി എല്‍ പി സ്ക്കൂളില്‍ വെച്ച് ബാലോത്സവം നടന്നു. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 1.30 വരെയായിരുന്നു ബാലോത്സവം നടന്നത്. ശ്രീ കെ ജി ജയരാജ് നേതൃത്വം കൊടുത്തു. വിവിധ പരീക്ഷണങ്ങളും പാട്ടുകളും കളികളുമായി കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായി മാറി. യൂണിറ്റ് സെക്രട്ടറി മിഥുന്‍ കെ ആര്‍ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം മഹേഷ് കെ എം നന്ദിയും പറഞ്ഞു. ഉച്ചക്കു ശേഷം മൂന്നു മണി മുതല്‍ 5 മണി വരെ അടുക്കളയിലെ രസതന്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി മുതിര്‍ന്നവര്‍ക്കായി ക്ലാസ്സും ഉണ്ടായിരുന്നു. ശ്രീ വി മനോജ്കുമാര്‍ ക്ലാസ്സെടുത്തു.

കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ

Friday, July 8, 2011

മേരി ക്യുറി ദിനാചരണം

മണത്തല ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന മേരി ക്യുറി ദിനാചരണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കുറിപ്പ് :

           കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 2011 ജൂലൈ 4 മേരി ക്യൂറി ദിനം ആചരിച്ചു. ദിനാചരണത്തില്‍ സെമിനാര്‍ അവതരണവും CD പ്രദര്‍ശനവുമായിരുന്നു മുഖ്യ പരിപാടികള്‍ . മണത്തല ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി സുജാത ദിനാചരണം ഉദ്ഘാടനം ചെയ്തു. മേരി ക്യൂറിയുടെ 77 -ാം ചരമവാര്‍ഷികവും നോബല്‍ സമ്മാനം കിട്ടിയതിന്റെ 100 -ാം വര്‍ഷവുമാണ് ഈ വര്‍ഷം. സെമിനാറിലേക്ക് ഏവരേയും സ്വാഗതവും ചെയ്തത് സയന്‍സ് ക്ലബ്ബ് അംഗം കുമാരി വിഷ്ണുപ്രിയയാണ്. സെമിനാറില്‍ മേരി ക്യൂറിയും ജീവിതവുമായിരുന്നു പ്രധാന വിഷയം. സയന്‍സ് ക്ലബ്ബ് അംഗങ്ങളായ കുമാരി ലിമ സണ്ണിയും അപ്പുവുമാണ് സെമിനാര്‍ അവതരിപ്പിച്ചത്. സെമിനാറിനു ശേഷം സംശയനിവാരണ ചര്‍ച്ചയും ഉണ്ടായിരുന്നു. ശേഷം CD പ്രദര്‍ശനമായിരുന്നു. ശാസ്ത്രത്തിനു ഏറെ സംഭാവന നല്‍കിയ ഉത്തമമാതൃകാ വനിതയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു CD പ്രദര്‍ശനം. CD പ്രദര്‍ശനത്തിന് ശേഷം പരിഷത്ത് പ്രവര്‍ത്തകര്‍ കുട്ടികളോട് സംസാരിച്ചു. ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ സുജാത ടീച്ചറും മറ്റു അദ്ധ്യാപകരുമാണ് ക്ലാസ്സ് നടത്തുന്നതിനാവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയത്. സ്ക്കൂളിലെ മറ്റു അദ്ധ്യാപകരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് കുമാരി സൈദ എന്‍ നന്ദി സമര്‍പ്പിക്കുകയും ചെയ്തു.

Tuesday, July 5, 2011

വിദ്യാഭ്യാസ ധര്‍ണ്ണ



          പൊതുവിദ്യാലയരംഗത്തെ തകര്‍ക്കുന്ന രീതിയില്‍ പുതുതായി സി ബി എസ് ഇ വിദ്യാലയങ്ങള്‍ക്ക് എന്‍ ഒ സി നല്‍കുന്നതിനെതിരായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖലയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ചാവക്കാട് സെന്ററിലെ വസന്തം കോര്‍ണ്ണറില്‍ വെച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു ധര്‍ണ്ണ. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ കണ്‍വീനര്‍ എം വി മധു മാസ്റ്റര്‍ ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേഖലാ പ്രസിഡണ്ട് എ സായിനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ജില്ലാ സെക്രട്ടറി സി എ നസീര്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലാ കമ്മറ്റി അംഗം പി അജിത്, ജില്ലാ കമ്മറ്റി അംഗം സജീവന്‍ മാസ്റ്റര്‍ എന്നിവര്‍ വിഷയത്തെപ്പറ്റി സംസാരിച്ചു. ടി പി ഷെദീദ് സ്വഗതവും പി കെ വിനോദന്‍ നന്ദിയും പറഞ്ഞു.

Thursday, June 30, 2011

രസതന്ത്ര വര്‍ഷം 2011 - ഉദ്ഘാടനം


          2011, മാഡം ക്യൂറിക്ക് കെമിസ്ട്രിയില്‍ നോബല്‍ സമ്മാനം കിട്ടിയതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വര്‍ഷം ലോകം രസതന്ത്ര വര്‍ഷമായി ആഘോഷിക്കുന്നു. അതിനോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായ രസതന്ത്ര ക്ലാസ്സുകളും ശാസ്ത്ര പുസ്തക പ്രചാരണങ്ങളും നടത്തി വരുന്നു. ഇതിന്റെ ചാവക്കാട് മേഖലയിലെ ഉദ്ഘാടനം മണത്തല ഗവ: ഹയര്‍ സെക്കന്ററി സ്ക്കുളില്‍ വെച്ച് ബഹുമാനപ്പെട്ട ചാവക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി സതീരത്നം ടീച്ചര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് 'അടുക്കളയിലെ രസതന്ത്രം' എന്ന വിഷയത്തില്‍ പ്രൊഫ: കെ ആര്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു. ഈ അധ്യയനവര്‍ഷം നടത്താനുദ്ദേശിക്കുന്ന രസതന്ത്ര ക്ലാസ്സുകളെക്കുറിച്ചും സ്ക്കൂളുകളില്‍ നടത്താന്‍ സാധിക്കുന്ന വിവിധ രസതന്ത്ര പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ കണ്‍വീനര്‍ എം വി മധുമാസ്റ്റര്‍ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ കെ എം അലി അധ്യക്ഷത വഹിച്ച ചടങ്ങിന് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി എസ് സുജാത ടീച്ചര്‍ സ്വാഗതവും പ്രധാന അധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍ ആശംസയും പറഞ്ഞു.

കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ

Thursday, June 23, 2011

കായലുകളുടെ നാട്ടിലേക്ക്....

മെയ് 9, 10 തിയ്യതികളില്‍  ആലപ്പുഴ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ വെച്ചു നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ചാവക്കാട് മേഖലയിലെ നിംഹാന്‍സ് നിമല്‍ (ശ്രീ കൃഷ്ണ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഗുരുവായൂര്‍ ) എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി തയ്യാറാക്കിയ കുറിപ്പ്.
-----------------------------------------------------------------------------------------------------


          മെയ് 8ാം തിയ്യതി രാത്രി 8ന് തൃശ്ശൂര്‍ പരിസരകേന്ദ്രത്തി (പരിഷത്ത് ഭവന്‍) ലെത്തി. അന്നു രാത്രി ഞങ്ങള്‍ പരിസരകേന്ദ്രത്തിലാണ് ഉറങ്ങിയത്. ചുറ്റും ഗ്രില്ലായിരുന്നതിനാല്‍ പ്രകൃതിയുടെ തനതു കാറ്റും, ഹാളിലെ ഫാനിന്റെ കാറ്റും ഞങ്ങളെ മെല്ലെ തഴുകിയുറക്കി. ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയില്‍ ആലപ്പുഴ സ്വപ്നം കണ്ടാണ് ഞാന്‍ കിടന്നത്. 2 മണിക്ക് അലാം അടിച്ചപ്പോള്‍ ചാടിയെഴുന്നേറ്റ ഞങ്ങള്‍ പെട്ടെന്നു തന്നെ പ്രഭാതകൃത്യങ്ങള്‍ ചെയ്തു. മനസ്സില്‍ ആലപ്പുഴയുടെ പ്രധാനപ്പെട്ട ഭാഗമായ കുട്ടനാടിന്റെ നദികളില്‍ നദിയായ പമ്പയുടെ തീരത്തുള്ള മങ്കൊമ്പ് ഗവേഷണകേന്ദ്രമായിരുന്നു. ഞങ്ങള്‍ ആദ്യം റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. മനസ്സ് കൊതിക്കുന്നത് ആലപ്പുഴയിലെത്താന്‍ വേണ്ടിയായിരുന്നു. എന്നാല്‍ സമയം ഞങ്ങളുടെ സ്വസ്ഥത നഷ്ടപ്പെടുത്തി. ഇടയ്ക്കു ഞങ്ങളെ യാത്രയാക്കാന്‍ വന്ന മഴ ഞങ്ങളെ സന്തോഷത്തിലാക്കി. 3.45ന് ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി ട്രെയിന്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമില്‍ വന്നു നിന്നു. അപ്പോള്‍ ജോയ് എന്ന ചേട്ടനും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ആലപ്പുഴയാണ് ആ ചേട്ടന്റെ നാടെന്ന് ആ ചേട്ടന്‍ സൂചിപ്പിച്ചു. അതു കേട്ടപ്പോള്‍ ആലപ്പുഴയുടെ വര്‍ണ്ണന കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് തിടുക്കമായി. ഓരോ കാര്യങ്ങളും ഞങ്ങള്‍ ഗ്രഹിച്ചു. കുട്ടനാടിന്റെ പ്രത്യേകതകളും നെല്‍കൃഷിയും താറാവുകൃഷിയും ഒന്നിടവിടാതെ പറഞ്ഞുതന്നു. എറണാകുളം കഴിഞ്ഞപ്പോള്‍ ആലപ്പുഴയുടെ സൗന്ദര്യം ഞങ്ങള്‍ ആസ്വദിച്ചു തുടങ്ങി. കായലും പുഴയും പിന്നെ നിര നിരയായി കിടക്കുന്ന വഞ്ചികളും ബോട്ടുകളും പിന്നെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഹൗസ്ബോട്ടും.


          അവസാനം ഞങ്ങള്‍  ഒരു ബസ്സില്‍ കയറി. ആ ബസ്സെടുക്കുവാന്‍ കുറേ നേരം പിടിച്ചു. അവസാനം ബസ്സ് നീങ്ങിത്തുടങ്ങി. പുറത്തെ കാഴ്ചകള്‍ കണ്ടിരുന്ന് സ്ഥലമെത്തിയതറിഞ്ഞില്ല. മധു മാഷ് വിളിച്ചപ്പോഴാണ് അറിഞ്ഞത്. ഞങ്ങള്‍ വേഗം പുറത്തിറങ്ങി. പക്ഷേ, ആദ്യം പോകേണ്ടത് മങ്കൊമ്പിലേക്കല്ല! ആലപ്പുഴ ജില്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ്സിലേക്കായിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷമേ മങ്കൊമ്പിലേക്കു പോകേണ്ടതുള്ളൂ. അങ്ങനെ ഞങ്ങള്‍ നടന്ന് പാര്‍ട്ടി ഓഫീസ്സിലെത്തി. അവിടെയെത്തി ഭക്ഷണം കഴിച്ചതിനു ശേഷം പമ്പാറിന്റെ തീരത്തുള്ള മങ്കൊമ്പിലേക്ക് മാരുതി ഒമ്​നി വാനില്‍ എത്തി. മങ്കൊമ്പില്‍ ഞങ്ങളെ സ്വീകരിക്കാന്‍ കുറെ അധ്യാപകരും, പരിഷത്തിന്റെ പ്രവര്‍ത്തകരും നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുറത്തെ കാഴ്ചകള്‍ ആസ്വദിച്ചിരിക്കുകയായിരുന്നു. ഗവേഷണ സ്ഥാപനത്തിന്റെ തന്നെയുള്ള നെല്പാടങ്ങള്‍  അതിലേക്ക് പാറിവന്ന് കീടങ്ങളെ തിന്നുന്ന ചെറിയ പക്ഷികള്‍ . ഓ, പ്രകൃതി എത്ര സുന്ദരം!


          കുറച്ചു കഴിഞ്ഞപ്പോള്‍ സംഘാടകര്‍ ഞങ്ങള്‍ക്ക് നോട്ടീസ് തന്നു. അതില്‍ നിന്നാണ് ബഹു. ടി. എം. തോമസ് ഐസക് അവര്‍കളാണ് ഉദ്ഘാടനം എന്ന വസ്തുത മനസ്സിലാക്കിയത്. പൊലീസ് എസ്കോര്‍ട്ട് വാഹനത്തിന്റെ ഒപ്പം ബഹു. തോമസ് ഐസക് സമ്മേളന സ്ഥലത്തെത്തി. ധനതത്വ ശാസ്ത്രജ്ഞനായ അദ്ദേഹം ഞങ്ങള്‍ക്ക് കൂടുതല്‍ അറിവും വിജ്ഞാനവും നല്‍കി. ഞങ്ങള്‍ക്ക് അത് പുതിയൊരനുഭവമായി. അതിനോടൊപ്പം തന്നെ അദ്ദേഹം രചിച്ച മണ്ണും മനുഷ്യനും എന്ന പുസ്തകം അദ്ദേഹത്തിന്റെ കൈയ്യൊപ്പോടെ ലഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പണ്ടത്തെ ഒരു കര്‍ഷക സ്ത്രീയുടെ നാടന്‍ പാട്ടും ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഒരു മുത്തശ്ശിയായിരുന്നു. സമ്മേളനത്തിനു ശേഷം ഞങ്ങള്‍ ഗ്രൂപ്പായി തിരിഞ്ഞ് പ്രബന്ധം അവതരിപ്പിക്കാന്‍ ആരംഭിച്ചു. ഞാന്‍ CD Presentation ആയതിനാല്‍ അവിടുത്തെ കമ്പ്യൂട്ടര്‍ ഉള്ള ഒരു ഓഫീസ്സിലേക്ക് പോയി. ഉച്ചയ്ക്കു ശേഷം CD Presentation അവതരിപ്പിക്കാം എന്നു പറഞ്ഞു. ഉച്ചഭക്ഷണം തിന്നാന്‍ വേണ്ടി ഞങ്ങളെ അയച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വീണ്ടും ഓഫീസ്സിലെത്തി. എന്നിട്ടും കുറച്ചു പേര്‍ മാത്രമേ അപ്പോള്‍ അവതരിപ്പിച്ചുള്ളൂ.


          പിന്നീട് ഞങ്ങള്‍ പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. കുട്ടനാടിനെ കുട്ടനാടാക്കിയ നെല്‍വയലുകളിലേക്ക്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ നെല്‍വയലിലേക്ക്. ഞങ്ങള്‍ നെല്ലിനെ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താന്‍ തിരിഞ്ഞു. ഷട്ടില്‍ കളിക്കുന്ന ബാറ്റില്‍ വല ഘടിപ്പിച്ച  ഒരു ഉപകരണം ഉപയോഗിച്ച് ഞങ്ങള്‍ കീടങ്ങളെ പിടിച്ചു. അപ്പോഴാണ് അറിയുന്നത് നെല്ലിനെ ഒട്ടനവധി കീടങ്ങള്‍ ആക്രമിക്കുന്നുണ്ട്. ചാഴി, ചിത്രവണ്ട്, ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ , പുഴു etc... തുടങ്ങിയവയാണീ കീടങ്ങള്‍ . ഈ കീടങ്ങളെ നശിപ്പിക്കുന്ന പല മിത്രകീടങ്ങളും അവിടെ തന്നെയുണ്ട്. പ്രത്യേകതരം ഉറുമ്പ്, ചിലന്തികള്‍ , തുമ്പികള്‍ തുടങ്ങി ഒട്ടനവധി കീടങ്ങളുണ്ട്. വയലിലെ field trip നു ശേഷം ഞങ്ങള്‍ സമ്മേളന ഹാളില്‍ കേറി. ഞങ്ങള്‍ക്ക് സംഘാടകര്‍ വൈകീട്ടുത്തെ ചായയും ചെറിയ ഭക്ഷണവും നല്‍കി. കര്‍ഷകരുമായി ഒരഭിമുഖം നടത്തി. ചോദ്യം ചോദിക്കുവാന്‍ ഞങ്ങള്‍ നിന്നെങ്കിലും അവസരം ലഭിച്ചില്ല. അടുത്ത ദിവസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിച്ചു കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു.



          രാത്രി പാര്‍ട്ടി ഓഫീസ്സിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചതിനു ശേഷം ഞാന്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പോയി. രാത്രി 12.00 കഴിഞ്ഞിട്ടും പ്രബന്ധാവതരണം കഴിഞ്ഞില്ല. പിറ്റേ ദിവസം നടത്താമെന്ന് പറഞ്ഞു. അന്ന് രാത്രി ഞങ്ങള്‍ ഉറങ്ങിയത് ഒരു സ്വപ്നം കണ്ടാണ്. നാളെ രാവിലെ 6.30 മുതല്‍ 10.30 വരെ നടത്തുന്ന ബോട്ടുയാത്ര; അതായിരുന്നു ഞങ്ങളുടെ സ്വപ്നം. ഞങ്ങള്‍ ആ സ്വപ്നം കണ്ടുറങ്ങി.


          പിറ്റേന്ന് 5 മണിക്ക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം പുണ്യനദിയായ പമ്പയുടെ തീരത്തു കൂടി നടന്നു. കളി പറഞ്ഞും, കഥ പറഞ്ഞും ഞങ്ങള്‍ ബോട്ടിന്റെ അടുത്തെത്തി. അതിനു ശേഷം ബോട്ടിന്റെ ഏറ്റവും മുന്നില്‍ ഞങ്ങള്‍ നിലയുറപ്പിച്ചു. മുന്നിലിരുന്ന് അനന്തമായ കായല്‍പരപ്പിലേക്ക് കണ്ണും നട്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബോട്ട് കായല്‍ പരപ്പിലേക്ക് കുതിച്ചു. കായലിനു ചുറ്റും പ്രകൃതി തീര്‍ത്ത മനോഹര ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു. ഞാന്‍ ആദ്യമായാണ് ഇങ്ങനെയൊരു യാത്ര ചെയ്യുന്നത്. പമ്പ, മണിമല, അച്ഛന്‍കോവില്‍ എന്ന മൂന്ന് ആറുകള്‍ കൂടി ചേരുന്ന "മൂന്നാര്‍ " എന്ന സ്ഥലത്തെത്തി. ആലപ്പുഴ എം. എല്‍ . എ യുടെ വീടും അദ്ദേഹത്തിന്റെ നാല് ബോട്ടുകളും കണ്ട് ഞങ്ങള്‍ അദ്ഭുതപ്പെട്ടു പോയി. KSWTC ന്റെ ബോട്ടും നേരിട്ടു കാണാന്‍ എനിക്കു കഴിഞ്ഞു. ദൂരങ്ങളില്‍ മന്ദം മന്ദം നീങ്ങുന്ന ഹൗസ് ബോട്ടുകളും കാണാന്‍ എന്തു രസമാണെന്നോ..?
          കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വേമ്പനാട്ടു കായല്‍ നിലത്തിലെത്തി. അവിടെ പണ്ടു കാലത്ത് കായല്‍ കുത്തി വരുന്ന മണ്ണ് കൂട്ടിയിട്ട് അത് ദ്വീപ് പോലെ കാണുന്നു. ഇവയെ മാര്‍ത്താണ്ഡം, ചിത്തിര, റാണി എന്നിങ്ങനെ അറിയപ്പെടുന്നു. അതിലൊരെണ്ണത്തില്‍ ഞങ്ങള്‍ കയറി. രാവിലത്തെ ഭക്ഷണം അവിടെയിരുന്നാണ് കഴിച്ചത്. തൊട്ടടുത്ത് ആരെയും കയറുവാന്‍ കൊതിപ്പിക്കുന്ന ഹൗസ് ബോട്ടും കിടന്നിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ബോട്ട് വീണ്ടും മുന്നോട്ടു കുതിച്ചു.ഒരു പടക്കുതിരയെ പോലെ. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ കക്ക വാരുന്ന മത്സ്യ തൊഴിലാളികളെ കണ്ടു. അതിനു ശേഷം ഞങ്ങളുടെ ബോട്ട് മറ്റൊരു വഴിയിലേക്ക് കുതിച്ചു. കുറച്ചു നീങ്ങിയപ്പോള്‍ കായലിനു ആഴം കൂടുന്നത് കണ്ടു. ഇരുവശങ്ങളിലേയും കാഴ്ചകള്‍ എന്നെ ഒരു ചിന്തയിലേക്ക് തിരിച്ചു. "ഞാനെന്തു കൊണ്ട് ആലപ്പുഴയില്‍ ജനിച്ചില്ല!" പല ചിന്തകളും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. അപ്പോഴാണ് ബോട്ട് ഒരു ദ്വീപില്‍ കരയടുപ്പിച്ചത്. ഞങ്ങളവിടെയിറങ്ങി നടന്നു. ഞങ്ങള്‍ കല്‍പ്പടവിലൂടെ നടക്കുമ്പോള്‍ എന്നെ ഓര്‍മ്മിപ്പിച്ചത് കൊടൈക്കനാലിലേക്ക് പോകുമ്പോഴുള്ള ഹെയര്‍പിന്നുകളേയാണ്. അപ്പുറത്ത് കായലും, ഇപ്പുറത്ത് കായലിനേക്കാള്‍ താഴ്ന്ന പ്രദേശവും. ഈ ദ്വീപ് കായല്‍ നിരപ്പിനേക്കാള്‍ താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ദ്വീപ് കല്‍പ്പടവുകള്‍ കൊണ്ട് കെട്ടി നിര്‍ത്തിയിരിക്കുകയാണ്. ദ്വീപിനുള്ളില്‍ പല ഔഷധങ്ങളും, മരങ്ങളും ഉണ്ട്. അതിന്റ ഭംഗിയാസ്വദിച്ചു കൊണ്ട് ഞാന്‍ അവിടെ നിന്നും ബോട്ടിലേക്കിറങ്ങി. പിന്നീട് ഗാനമേളയായിരുന്നു. പാട്ടു പാടി, മത്സരിച്ച് ബോട്ടില്‍ കളിച്ചും ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് കയ്യിട്ടും ഞങ്ങള്‍ യാത്ര ചെയ്തു മങ്കൊമ്പിലെത്തി. ഞങ്ങള്‍ ബോട്ടിനോട് വിട പറഞ്ഞു.


          മങ്കൊമ്പിലെത്തി മറ്റുള്ളവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരു ദിവസത്തെ അനുഭവവും മാര്‍ക്കും വിശകലനം ചെയ്തപ്പോള്‍ ഞാനും കുറച്ചു കുട്ടികളും CD Presentation അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നത് അവതരിപ്പിച്ചു. അത് അവതരിപ്പിച്ചപ്പോള്‍ എന്തെന്നില്ലാത്ത സമാധാനം തോന്നി. അതിനു ശേഷം പ്രോഫ: ലീലാകുമാരി ടീച്ചറുടെ മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ ഉണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് കുടുതല്‍ അറിവു നല്‍കി. 22 ഇനം നെല്ലിനങ്ങള്‍ അവിടെ നിര്‍മ്മിച്ചതാണ് എന്നീ വിവരങ്ങളും കരിനിലങ്ങള്‍ എന്താണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനു ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കാനൊരുങ്ങി. അപ്പോഴാണ് സങ്കടകരമായ ഒരു കാര്യം മനസ്സിലാക്കാനായത്. ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ ഉച്ചത്തെ മങ്കൊമ്പ് ചുറ്റിക്കറങ്ങാനോ നില്‍ക്കുന്നില്ല എന്ന സത്യം. ഞങ്ങള്‍ വളരെയധികം സങ്കടത്തോടെ, വിരഹത്തോടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തോട് വിട ചൊല്ലി. കണ്ണുനീരോടെ അവിടെ നിന്നിറങ്ങുമ്പോള്‍ എന്നെ ഒരിക്കല്‍ കൂടി അവിടേക്ക് കൊണ്ടുപോകണേ എന്നുകൂടി പ്രാര്‍ത്ഥിച്ചു. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍  ഞങ്ങള്‍ ആലപ്പുഴയോടും എന്നെന്നേക്കുമായി വിട പറഞ്ഞു. ഇങ്ങനെയൊരു അനുഭവം എനിക്കാദ്യമായാണ്. എന്നെ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന് ഉപന്യാസം എഴുതാന്‍ പ്രേരിപ്പിച്ച മധു മാഷിനോടും സംസ്ഥാന തലം വരെ എത്തി നല്ല രീതിയില്‍ ഞങ്ങളെ പരിചരിച്ച പരിഷദ് പ്രവര്‍ത്തകര്‍ക്കും, സംഘാടകര്‍ക്കും നന്ദി ഈ ആസ്വാദനക്കുറിപ്പിലൂടെ അറിയിക്കുന്നു.

(ചിത്രങ്ങള്‍ക്ക് കടപ്പാട്: പരിഷത്ത് ആലപ്പുഴ ജില്ലാ ബ്ലോഗ്, ഇജാസ് അസ്‌ലം, പ്രശാന്ത്)

Monday, May 2, 2011

പ്രവര്‍ത്തകയോഗം


          കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖല പ്രവര്‍ത്തകയോഗം തമ്പുരാന്‍പടി വായനശാലയില്‍ വെച്ച് നടന്നു. മേഖലാ പ്രസിഡണ്ട് ശ്രീ. എ സായിനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ശ്രീ. വി മനോജ്കുമാര്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ടി പി ഷെദീദ് മേഖലാ റിപ്പോര്‍ട്ടിംഗ് നടത്തി. തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം ഗുരുവായൂര്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനത്തില്‍ ഇടപെടാനും ജനാരോഗ്യ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനുമുള്ള പ്രവര്‍ത്തനം, ഈ വര്‍ഷത്തെ മേഖലാ പ്രവര്‍ത്തനമായി ഏറ്റെടുക്കുവാനും തീരുമാനിച്ചു.

          വൈകീട്ട് അഞ്ചരക്ക് തമ്പുരാന്‍പടി സെന്ററില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ 'എന്റോസള്‍ഫാനും നിരോധനവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പ്രൊഫ. വി ആര്‍ രഘുനന്ദനന്‍ സംസാരിച്ചു. ആഗോളതല നിരോധനം കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം പൂര്‍ണ്ണമാവില്ലെന്നും അതിന് പുരോഗമന സംഘടനകളും പരിഷത്തുള്‍പ്പെടെയുള്ള ശാസ്ത്ര സംഘടനകളും ഉയര്‍ന്ന തലത്തില്‍ ഇനിയും എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷി ശാസ്ത്രജ്ഞന്മാര്‍ ഇന്ന് കൃഷിയെ പൂര്‍ണ്ണസ്ഥിതിയിലെത്തിക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കീടനാശിനികള്‍ . എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം മനുഷ്യനടക്കമുള്ള മറ്റു ജീവികള്‍ക്ക് കീടനാശിനികള്‍ കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കാതെ കീടനാശിനികളുടെ നിരോധനത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുന്നത് നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്നു. ശാസ്ത്രസംഘടനയായ പരിഷത്ത് പോലുള്ളവക്ക് അത്തരത്തില്‍ വെറുതേ പറഞ്ഞു പോവാന്‍ സാധ്യമല്ലെന്നും മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് ഹാനികരമായ വിഷവസ്തുക്കളെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നിരോധിക്കണമെന്നും അതിനു വേണ്ട പഠനം നടത്തി പാര്‍ലമെന്റ് പോലുള്ള വേദികളില്‍ നിരോധനത്തിനു വേണ്ട സമ്മര്‍ദ്ദം ചെലുത്തുവാന്‍ കൂടുതല്‍ അധ്വാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
           മേഖലാ പ്രസിഡണ്ട് ശ്രീ എ സായിനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ടി പി ഷെദീദ് സ്വഗതവും ട്രഷറര്‍ ശ്രീ കെ ആര്‍ ഗോപി നന്ദിയും പറഞ്ഞു.

Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍ പ്രതിഷേധജാഥ

          ഏപ്രില്‍ 25 ന് തുടങ്ങുന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍  എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകകീടനാശിനികള്‍ നിരോധിക്കാനാവശ്യമായ നിലപാട് ഇന്‍ഡ്യ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും നാളെ നടക്കുന്ന പ്രതിഷേധ ദിനാചരണത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടും ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട ജാഥ സംഘടിപ്പിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിനു മുന്നില്‍ നിന്നാരംഭിച്ച ജാഥ ഗുരുവായൂര്‍ കിഴക്കെ നടയില്‍ മുനിസിപ്പല്‍ വായനശാലയുടെ മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ ഷെദീദ് ടി പി, ജില്ലാ കമ്മിറ്റി അംഗം എം. കേശവന്‍ എന്നിവര്‍ സംസാരിച്ചു. ഇരുപത്തഞ്ചോളം പേര്‍ പങ്കെടുത്തു.

Saturday, April 23, 2011

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

          കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ വെച്ച് നടത്തപ്പെടുന്ന ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ , ചാവക്കാട് മേഖലയില്‍ നിന്നും പങ്കെടുക്കാനുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. 6 പേരെയാണ് മേഖലയില്‍ നിന്നും തെരഞ്ഞെടുത്തത്. 'രസതന്ത്രം - നമ്മുടെ ജീവിതം, നമ്മുടെ ഭാവി' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏപ്രില്‍ 20 ബുധനാഴ്ച ഗുരുവായൂര്‍ ജി. യു. പി. സ്ക്കൂളില്‍ വെച്ച് നടത്തിയ ഉപന്യാസരചനാ മത്സരത്തിലൂടെയാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.
          യുനെസ്കോയുടെയും ഐ. യു. പി. എ. സി. (International Union for Pure & Applied Chemistry) യുടെയും നേതൃത്വത്തില്‍ 2011 അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുകയാണ്. 'രസതന്ത്രം - നമ്മുടെ ജീവിതം, നമ്മുടെ ഭാവി' എന്നതാണ് രസതന്ത്ര വര്‍ഷത്തിന്റെ മുദ്രാവാക്യം. രസതന്ത്ര വര്‍ഷത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് പരിഷത്ത് ഇത്തരത്തിലൊരു ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.
          ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആലപ്പുഴയിലെ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന സംസ്ഥാന ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കാളികളാകാന്‍ കഴിയും. ശാസ്ത്രത്തിലും പഠന അന്വേഷണങ്ങളിലും തല്പരരായ കുട്ടികള്‍ക്ക് വിവിധ മേഖലകളില്‍ വൈദഗ്‍ദ്ധ്യം നേടിയവരുമായും ശാസ്ത്രകാരന്മാരുമായും ഇടപഴകുന്നതിനും പഠനവും അന്വേഷണവും ആവേശകരമാക്കുന്നതിനും ശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കാളികളാകുന്നതിലൂടെ കഴിയും.
          ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനായി ചാവക്കാട് മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ താഴെ പറയുന്നവരാണ്.

  1. അഫ്‍സല്‍ കെ. എച്ച്. - ജി. എച്ച്. എസ്. എസ്. കൊച്ചന്നൂര്‍
  2. ശ്രീഷ്മ വി. എസ്. - സെന്റ് തെരേസാസ് ജി. എച്ച്. എസ്. ബ്രഹ്മകുളം
  3. ഹബീബ പി. എ. - എം. ആര്‍ ആര്‍ എം. ഹൈസ്കൂള്‍ ചാവക്കാട്
  4. നിംഹാന്‍സ് നിമല്‍ - ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗൂരുവായൂര്‍
  5. രഖില്‍ സി. ആര്‍ - എം. ആര്‍ ആര്‍ എം. ഹൈസ്കൂള്‍ ചാവക്കാട്
  6. രാഹുല്‍ എം. പി. -  ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗൂരുവായൂര്‍

    ഇവര്‍ക്ക് ചാവക്കാട് മേഖലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍ . ഒപ്പം ആശംസകളും...

Tuesday, March 8, 2011

വനിതാദിനം

         
          ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോകവനിതാദിനത്തോടനുബന്ധിച്ച് സെമിനാര്‍ നടന്നു. മണത്തല പള്ളിത്താഴം അംഗന്‍വാടി പരിസരത്തു വെച്ച് വൈകീട്ട് നാലു മണിക്ക് നടന്ന പരിപാടിയില്‍ ചാവക്കാട് മേഖലാ കമ്മിറ്റി അംഗം ശ്രീമതി കെ പി അനിത, പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി. കാലിക സമൂഹത്തിലെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി, സ്ത്രീകള്‍ ശാക്തീകരിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി ജില്ലാ ജെന്റര്‍ കണ്‍വീനര്‍ ശ്രീമതി കെ പ്രസന്ന സ്ത്രീകളുമായി സംവദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ലൈല സുബൈര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് യൂണിറ്റ് പ്രസിഡണ്ട് ശ്രീ പി കെ വിനോദന്‍ സ്വാഗതവും സെക്രട്ടറി സി ശിവദാസ് നന്ദിയും പറഞ്ഞു. നാല്പതോളം പേര്‍ പങ്കെടുത്ത ചടങ്ങ് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Tuesday, February 15, 2011

നാടകയാത്ര - ബ്ലോഗുകളിലൂടെ....

          2011 ജനുവരി 7 മുതല്‍ 31 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പെണ്‍പിറവി എന്ന നാടകയാത്രയെ പറ്റി പരാമര്‍ശിച്ചിട്ടുള്ള വിവിധ ബ്ലോഗുകളുടെ ലിങ്ക് താഴെ..

# പെണ്‍പിറവി - ഒരു നാടകയാത്ര     - മിണ്ടാപ്പൂച്ച
# സമൂഹ മനസാക്ഷിക്കു നേരെ ചോദ്യശരങ്ങളുമായി പെണ്‍പിറവി     - കേരളശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല
# പെണ്‍പിറവി നാടകയാത്ര സമാപിച്ചു     - കേരളശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല
# നാടകവിചാരത്തോടെ     - ottayatippaatha/ഒറ്റയടിപ്പാത

Friday, January 21, 2011

നാടകയാത്ര - വാര്‍ത്തകളിലൂടെ....

ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാവുന്നതാണ്.

Saturday, January 15, 2011

പെണ്‍പിറവി നാടകയാത്ര - വടക്കേക്കാട്


          സാമൂഹ്യമായോ, സാമ്പത്തികമായോ ലിംഗപരമായോ ഏതൊക്കെ രീതിയില്‍ വര്‍ഗ്ഗീകരിച്ചാലും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇരുചേരികളെ കേരള സമൂഹത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും. അതില്‍ ചരിത്രപരമായും സാംസ്കാരികമായും പ്രബലമായ ഒരു ചേരി മറുചേരിയെ തങ്ങളുടെ ആധിപത്യത്തിനും ചൂഷണത്തിനും വിധേയമാക്കി അവരുടെ ജീവിതം അസാദ്ധ്യമാക്കുന്നതും ഇരകളുടെ ചേരിയിലേക്ക് ദ്രുതഗതിയില്‍ തള്ളിമാറ്റുന്നതുമായ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു. ഇരകളാക്കപ്പെട്ടവരുടെ ചേരിയിലാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സ്ത്രീ സമൂഹം. തങ്ങള്‍ക്ക് ജീവിതം ഈ നരകയാതനയാണെങ്കില്‍ , പിറക്കുന്നതെന്തിന് എന്ന ചോദ്യം ഗര്‍ഭപാത്രങ്ങളില്‍ കിടക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ പോലും ചോദിക്കുന്നില്ലേ? അവര്‍ പിറക്കാന്‍ ഭയക്കുന്നില്ലേ? എന്തുകൊണ്ടാണ് സ്ത്രീകളെ കേവലം ശരീരങ്ങളും ഉപകരണങ്ങളും മാത്രമായി പുരുഷസമൂഹം നോക്കിക്കാണുന്നത്? കേരളീയ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, കേരളീയ സ്ത്രീകളുടേയും കുട്ടികളുടേയും സമകാലീന ജീവിതപരിസരം ആധാരമാക്കിയാണ് ഈ വര്‍ഷത്തെ കലാജാഥയ്ക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം നല്‍കിയത്. 2011 ജനുവരി 7 മുതല്‍ 31 വരെ  ഒരേ സമയം കേരളത്തില്‍ പര്യടനം നടത്തുന്ന മൂന്നു നാടകയാത്രകളില്‍ , മലപ്പുറം ജില്ലയിലെ എലവഞ്ചേരിയില്‍ നിന്ന് ആരംഭിച്ച് എറണാകുളത്ത് അവസാനിക്കുന്ന മദ്ധ്യമേഖലാ സംഘമാണ് ജനുവരി 14 മുതല്‍ 21 വരെ തൃശ്ശൂര്‍ ജില്ലയിലൂടെ സഞ്ചരിക്കുന്നത്.

          ചാവക്കാട് മേഖലയിലെ രണ്ടാമത്തെ കേന്ദ്രമായ വടക്കേക്കാട് നാലാംകല്ല് സെന്ററില്‍ വെച്ച്, ജനുവരി 14ന് വൈകീട്ട് 7 മണിക്ക് നാടകയാത്രക്ക് സ്വീകരണം നല്‍കി. സ്വാഗതസംഘം അദ്ധ്യക്ഷ ശ്രീമതി സുബൈദ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം കണ്‍വീനര്‍ ശ്രീമതി സിന്ധു മുരളി ജാഥാ മാനേജര്‍ ശ്രീമതി ജുനയ്ക്ക് ജാഥാവിഹിതം കൈമാറി. സ്വീകരണകേന്ദ്രമായ എം. ആര്‍ . ബി. നഗറില്‍ തിങ്ങി നിറഞ്ഞ അഞ്ഞൂറില്‍ പരം ആളുകളെ  സാക്ഷിയാക്കി പെണ്‍പിറവി എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. സദസ്സിലെ സ്ത്രീകളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി. ജാഥാംഗങ്ങള്‍ക്കുള്ള ഭക്ഷണവും താമസവും ഒരുക്കിയിരുന്നു.
"ഇവള്‍ സ്ത്രീയാണ്. ഇവള്‍ക്ക് സഞ്ചരിക്കാവുന്ന ദൂരത്തിനും സമയത്തിനും പരിധിയുണ്ട്."

          പൂര്‍ണ്ണമായും പുസ്തകപ്രചാരണത്തിലൂടെയാണ് നാടകയാത്രാ സ്വീകരണത്തിനുള്ള ചെലവുകള്‍ കണ്ടെത്തിയത്. നാടകയാത്രയുടെ അനുബന്ധപരിപാടിയായി വീട്ടുമുറ്റ ആരോഗ്യക്ലാസ്സുകള്‍ വടക്കേക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

(കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ)

പെണ്‍പിറവി നാടകയാത്ര - ഗുരുവായൂര്‍

      
          ഉടലിന്റെ തടവറയില്‍ എന്നെന്നേക്കുമായി തളക്കപ്പെട്ട, അപമാനവും സഹനവും മാത്രം നീക്കിയിരിപ്പുള്ള നിശ്ചയിച്ച വേഷങ്ങള്‍ മാത്രം ആടാന്‍ കല്‍പ്പിക്കപ്പെട്ട സ്ത്രീ ജന്‍മങ്ങള്‍ സ്വന്തം ജീവിതത്തെപ്പറ്റി സംസാരിക്കുന്നു; പെണ്‍പിറവി നാടകയാത്രയിലൂടെ... അന്താരാഷ്ട്ര വനിതാവര്‍ഷാചരണത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് വിഭാവനം ചെയ്ത, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്ന ഗ്രാമങ്ങളുടെ സാക്ഷാത്കരണത്തിന് ആശയപരമായ അടിത്തറയൊരുക്കുക എന്ന ലക്ഷ്യത്തോടെ 2011 ജനുവരി 7 മുതല്‍ 31 വരെ കേരളത്തിലെ 280 കേന്ദ്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പെണ്‍പിറവി നാടകയാത്രക്ക് ജനുവരി 14 വെള്ളിയാഴ്ച 2pm ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സ്വീകരണം നല്‍കി. 


          മുനിസിപ്പാലിറ്റി വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ. പി. വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ചാവക്കാട് മേഖലാ പ്രസിഡണ്ട് ശ്രീ എ. സായിനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജാഥാ മാനേജര്‍ ശ്രീമതി ജൂന സ്വീകരണം ഏറ്റുവാങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ. പി. തങ്കച്ചന്‍ , ജില്ലാ ട്രഷറര്‍ ശ്രീ. എം. എ. മണി, ജില്ലാ ജോ. സെക്രട്ടറി ശ്രീ. മനോജ്കുമാര്‍ , ജില്ലാ കമ്മിറ്റി അംഗം ശ്രീ. എം. കേശവന്‍ , മേഖലാ ജന്‍റര്‍ കണ്‍വീനര്‍ ശ്രീമതി കെ. പ്രസന്ന, മേഖലാ സെക്രട്ടറി ശ്രീ. ടി. പി. ഷെദീദ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നിറഞ്ഞ സദസ്സിനു മുന്‍പില്‍ പെണ്‍പിറവി എന്ന നാടകം അവതരിക്കപ്പെട്ടു.

(കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ)

മേഖലാ സമ്മേളനം




          ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖലാ സമ്മേളനം ജനുവരി 2 നു വടക്കേക്കാട് തിരുവളയന്നൂര്‍ ഹൈസ്ക്കൂളില്‍ വെച്ച് നടന്നു. തൃശ്ശൂര്‍ ജില്ലാ ജോ. സെക്രട്ടറി ശ്രീ. വി. മനോജ്കുമാര്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേഖലാ പ്രസിഡണ്ട് ശ്രീ. എം. കേശവന്‍ അദ്ധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി ശ്രീ. കെ ആര്‍ ഗോപി റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീമതി കെ പ്രസന്ന വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം അഡ്വ. രവിപ്രകാശ് സംഘടനാരേഖ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ രേഖ ചര്‍ച്ച ചെയ്തു അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. തിരഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റി അംഗം ശ്രീ. സിറിള്‍സണ്‍ നേതൃത്വം കൊടുത്തു.

പുതിയ ഭാരവാഹികള്‍ -

പ്രസിഡണ്ട് - സായിനാഥന്‍ എ
വൈസ് പ്രസിഡണ്ട് - കെ മോഹന്‍ദാസ്
സെക്രട്ടറി - ഷെദീദ് ടി പി
ജോയിന്റ് സെക്രട്ടറി - രാമന്‍ കെ എസ്
ട്രഷറര്‍ - ഗോപി കെ ആര്‍

ജില്ലാ സമ്മേളനപ്രതിനിധികളേയും തിരഞ്ഞെടുത്തു.