ഉടലിന്റെ തടവറയില്‍ എന്നെന്നേക്കുമായി തളക്കപ്പെട്ട, അപമാനവും സഹനവും മാത്രം നീക്കിയിരിപ്പുള്ള നിശ്ചയിച്ച വേഷങ്ങള്‍ മാത്രം ആടാന്‍ കല്‍പ്പിക്കപ്പെട്ട സ്ത്രീ ജന്‍മങ്ങള്‍ സ്വന്തം ജീവിതത്തെപ്പറ്റി സംസാരിക്കുന്നു; പെണ്‍പിറവി നാടകയാത്രയിലൂടെ... അന്താരാഷ്ട്ര വനിതാവര്‍ഷാചരണത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് വിഭാവനം ചെയ്ത, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്ന ഗ്രാമങ്ങളുടെ സാക്ഷാത്കരണത്തിന് ആശയപരമായ അടിത്തറയൊരുക്കുക എന്ന ലക്ഷ്യത്തോടെ 2011 ജനുവരി 7 മുതല്‍ 31 വരെ കേരളത്തിലെ 280 കേന്ദ്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പെണ്‍പിറവി നാടകയാത്രക്ക് ജനുവരി 14 വെള്ളിയാഴ്ച 2pm ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സ്വീകരണം നല്‍കി.
മുനിസിപ്പാലിറ്റി വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ. പി. വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ചാവക്കാട് മേഖലാ പ്രസിഡണ്ട് ശ്രീ എ. സായിനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജാഥാ മാനേജര്‍ ശ്രീമതി ജൂന സ്വീകരണം ഏറ്റുവാങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ. പി. തങ്കച്ചന്‍ , ജില്ലാ ട്രഷറര്‍ ശ്രീ. എം. എ. മണി, ജില്ലാ ജോ. സെക്രട്ടറി ശ്രീ. മനോജ്കുമാര്‍ , ജില്ലാ കമ്മിറ്റി അംഗം ശ്രീ. എം. കേശവന്‍ , മേഖലാ ജന്‍റര്‍ കണ്‍വീനര്‍ ശ്രീമതി കെ. പ്രസന്ന, മേഖലാ സെക്രട്ടറി ശ്രീ. ടി. പി. ഷെദീദ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നിറഞ്ഞ സദസ്സിനു മുന്‍പില്‍ പെണ്‍പിറവി എന്ന നാടകം അവതരിക്കപ്പെട്ടു.
(കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ)
(കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ)
put more photos man
ReplyDelete