ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖലാ സമ്മേളനം ജനുവരി 2 നു വടക്കേക്കാട് തിരുവളയന്നൂര്‍ ഹൈസ്ക്കൂളില്‍ വെച്ച് നടന്നു. തൃശ്ശൂര്‍ ജില്ലാ ജോ. സെക്രട്ടറി ശ്രീ. വി. മനോജ്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേഖലാ പ്രസിഡണ്ട് ശ്രീ. എം. കേശവന്‍ അദ്ധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി ശ്രീ. കെ ആര്‍ ഗോപി റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീമതി കെ പ്രസന്ന വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം അഡ്വ. രവിപ്രകാശ് സംഘടനാരേഖ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ രേഖ ചര്‍ച്ച ചെയ്തു അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. തിരഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റി അംഗം ശ്രീ. സിറിള്‍സണ്‍ നേതൃത്വം കൊടുത്തു.
പുതിയ ഭാരവാഹികള്‍ -
പ്രസിഡണ്ട് - സായിനാഥന്‍ എ
വൈസ് പ്രസിഡണ്ട് - കെ മോഹന്‍ദാസ്
സെക്രട്ടറി - ഷെദീദ് ടി പി
ജോയിന്റ് സെക്രട്ടറി - രാമന്‍ കെ എസ്
ട്രഷറര്‍ - ഗോപി കെ ആര്‍
ജില്ലാ സമ്മേളനപ്രതിനിധികളേയും തിരഞ്ഞെടുത്തു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.....