കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 2011 ജൂലൈ 4 മേരി ക്യൂറി ദിനം ആചരിച്ചു. ദിനാചരണത്തില്‍ സെമിനാര്‍ അവതരണവും CD പ്രദര്‍ശനവുമായിരുന്നു മുഖ്യ പരിപാടികള്‍ . മണത്തല ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി സുജാത ദിനാചരണം ഉദ്ഘാടനം ചെയ്തു. മേരി ക്യൂറിയുടെ 77 -ാം ചരമവാര്‍ഷികവും നോബല്‍ സമ്മാനം കിട്ടിയതിന്റെ 100 -ാം വര്‍ഷവുമാണ് ഈ വര്‍ഷം. സെമിനാറിലേക്ക് ഏവരേയും സ്വാഗതവും ചെയ്തത് സയന്‍സ് ക്ലബ്ബ് അംഗം കുമാരി വിഷ്ണുപ്രിയയാണ്. സെമിനാറില്‍ മേരി ക്യൂറിയും ജീവിതവുമായിരുന്നു പ്രധാന വിഷയം. സയന്‍സ് ക്ലബ്ബ് അംഗങ്ങളായ കുമാരി ലിമ സണ്ണിയും അപ്പുവുമാണ് സെമിനാര്‍ അവതരിപ്പിച്ചത്. സെമിനാറിനു ശേഷം സംശയനിവാരണ ചര്‍ച്ചയും ഉണ്ടായിരുന്നു. ശേഷം CD പ്രദര്‍ശനമായിരുന്നു. ശാസ്ത്രത്തിനു ഏറെ സംഭാവന നല്‍കിയ ഉത്തമമാതൃകാ വനിതയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു CD പ്രദര്‍ശനം. CD പ്രദര്‍ശനത്തിന് ശേഷം പരിഷത്ത് പ്രവര്‍ത്തകര്‍ കുട്ടികളോട് സംസാരിച്ചു. ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ സുജാത ടീച്ചറും മറ്റു അദ്ധ്യാപകരുമാണ് ക്ലാസ്സ് നടത്തുന്നതിനാവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയത്. സ്ക്കൂളിലെ മറ്റു അദ്ധ്യാപകരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് കുമാരി സൈദ എന്‍ നന്ദി സമര്‍പ്പിക്കുകയും ചെയ്തു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.....