ജൂലായ് 24 ഞായറാഴ്ച ശാസ്ത്ര സാഹിത്യ പരിഷത്ത് കൊരഞ്ഞിയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊരഞ്ഞിയൂര്‍ ജി എല്‍ പി സ്ക്കൂളില്‍ വെച്ച് ബാലോത്സവം നടന്നു. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 1.30 വരെയായിരുന്നു ബാലോത്സവം നടന്നത്. ശ്രീ കെ ജി ജയരാജ് നേതൃത്വം കൊടുത്തു. വിവിധ പരീക്ഷണങ്ങളും പാട്ടുകളും കളികളുമായി കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായി മാറി. യൂണിറ്റ് സെക്രട്ടറി മിഥുന്‍ കെ ആര്‍ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം മഹേഷ് കെ എം നന്ദിയും പറഞ്ഞു. ഉച്ചക്കു ശേഷം മൂന്നു മണി മുതല്‍ 5 മണി വരെ അടുക്കളയിലെ രസതന്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി മുതിര്‍ന്നവര്‍ക്കായി ക്ലാസ്സും ഉണ്ടായിരുന്നു. ശ്രീ വി മനോജ്കുമാര്‍ ക്ലാസ്സെടുത്തു.
കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.....