ഏപ്രില്‍ 25 ന് തുടങ്ങുന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകകീടനാശിനികള്‍ നിരോധിക്കാനാവശ്യമായ നിലപാട് ഇന്‍ഡ്യ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും നാളെ നടക്കുന്ന പ്രതിഷേധ ദിനാചരണത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടും ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട ജാഥ സംഘടിപ്പിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിനു മുന്നില്‍ നിന്നാരംഭിച്ച ജാഥ ഗുരുവായൂര്‍ കിഴക്കെ നടയില്‍ മുനിസിപ്പല്‍ വായനശാലയുടെ മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ ഷെദീദ് ടി പി, ജില്ലാ കമ്മിറ്റി അംഗം എം. കേശവന്‍ എന്നിവര്‍ സംസാരിച്ചു. ഇരുപത്തഞ്ചോളം പേര്‍ പങ്കെടുത്തു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.....