2011, മാഡം ക്യൂറിക്ക് കെമിസ്ട്രിയില്‍ നോബല്‍ സമ്മാനം കിട്ടിയതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വര്‍ഷം ലോകം രസതന്ത്ര വര്‍ഷമായി ആഘോഷിക്കുന്നു. അതിനോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായ രസതന്ത്ര ക്ലാസ്സുകളും ശാസ്ത്ര പുസ്തക പ്രചാരണങ്ങളും നടത്തി വരുന്നു. ഇതിന്റെ ചാവക്കാട് മേഖലയിലെ ഉദ്ഘാടനം മണത്തല ഗവ: ഹയര്‍ സെക്കന്ററി സ്ക്കുളില്‍ വെച്ച് ബഹുമാനപ്പെട്ട ചാവക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി സതീരത്നം ടീച്ചര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് 'അടുക്കളയിലെ രസതന്ത്രം' എന്ന വിഷയത്തില്‍ പ്രൊഫ: കെ ആര്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു. ഈ അധ്യയനവര്‍ഷം നടത്താനുദ്ദേശിക്കുന്ന രസതന്ത്ര ക്ലാസ്സുകളെക്കുറിച്ചും സ്ക്കൂളുകളില്‍ നടത്താന്‍ സാധിക്കുന്ന വിവിധ രസതന്ത്ര പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ കണ്‍വീനര്‍ എം വി മധുമാസ്റ്റര്‍ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ കെ എം അലി അധ്യക്ഷത വഹിച്ച ചടങ്ങിന് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി എസ് സുജാത ടീച്ചര്‍ സ്വാഗതവും പ്രധാന അധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍ ആശംസയും പറഞ്ഞു.
കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.....