ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോകവനിതാദിനത്തോടനുബന്ധിച്ച് സെമിനാര്‍ നടന്നു. മണത്തല പള്ളിത്താഴം അംഗന്‍വാടി പരിസരത്തു വെച്ച് വൈകീട്ട് നാലു മണിക്ക് നടന്ന പരിപാടിയില്‍ ചാവക്കാട് മേഖലാ കമ്മിറ്റി അംഗം ശ്രീമതി കെ പി അനിത, പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി. കാലിക സമൂഹത്തിലെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി, സ്ത്രീകള്‍ ശാക്തീകരിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി ജില്ലാ ജെന്റര്‍ കണ്‍വീനര്‍ ശ്രീമതി കെ പ്രസന്ന സ്ത്രീകളുമായി സംവദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ലൈല സുബൈര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് യൂണിറ്റ് പ്രസിഡണ്ട് ശ്രീ പി കെ വിനോദന്‍ സ്വാഗതവും സെക്രട്ടറി സി ശിവദാസ് നന്ദിയും പറഞ്ഞു. നാല്പതോളം പേര്‍ പങ്കെടുത്ത ചടങ്ങ് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.